എൽ ക്ലാസിക്കോയുടെ സമ്മർദ്ദങ്ങൾ ഇല്ലാതെ റയൽ ഇറങ്ങും – സിദാൻ

Photo: Twitter/@realmadriden
- Advertisement -

എൽ ക്ലാസിക്കൊയുടെ യാതൊരു വിധ സമ്മർദ്ദങ്ങളും ഇല്ലാതെയാണ് ഇന്ന് റയൽ മാഡ്രിഡ് ഇറങ്ങുന്നതെന്ന് റയൽ പരിശീൽകൻ സിനദിൻ സിദാൻ. ലാ ലീഗ കിരീടപ്പോരാട്ടത്തിൽ നിർണായകമാണ് ഇന്നതെ എൽ ക്ലാസിക്കോ. ലെവന്റയോടേറ്റ പരാജയമാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്.

ഇതേതുടർന്ന് ലാ ലീഗയിൽ ബാഴ്സക്ക് മേലുണ്ടായിരുന്ന ആധിപ്ത്യം റയൽ നഷ്ടപ്പെടുത്തി. എന്നാൽ ഇതിന് പിറകേ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ പരാജയം റയൽ പരിശീലകന്റെ അവകാശവാദങ്ങൾക്ക് എതിരാണ്. 2-1ന്റെ തോൽവിയാണ് സാന്റിയാഗോ ബെർണാബ്യൂവിൽ റയൽ വഴങ്ങിയത്. എന്നാൽ ഇന്ന് ഗാരെത് ബെയ്ലും ടോണി ക്രൂസും തിരിച്ചെത്തുന്നതാണ് സിദാന്റെ ഏകപിടിവള്ളി.

Advertisement