ഗോൾ നിഷേധിച്ചതിൽ പ്രതിഷേധം ചുവപ്പ് കാർഡ് കണ്ട് കാർലോ ആഞ്ചലോട്ടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ മത്സരത്തിൽ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച എവർട്ടൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ചുവപ്പ് കാർഡ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാൾവർട്ട് ലൂയിന്റെ അടി മക്വയറിന്റെ കാലിൽ തട്ടി വലയിൽ പതിച്ചു എങ്കിലും വാറിൽ അടക്കം റഫറിമാർ ഗോൾ നിഷേധിക്കുക ആയിരുന്നു. പന്ത് അടിക്കുന്ന സമയത്ത് ഓഫ് സൈഡ് ആയിരുന്ന പരിക്കേറ്റു വീണു കിടക്കുന്ന ഗിൽഫി സിഗൂർസന്റെ ചലനം ഗോൾ കീപ്പർക്ക് തടസം സൃഷ്ടിച്ചു എന്ന കാരണം പറഞ്ഞ് ആണ് റഫറി ഗോൾ നിഷേധിച്ചത്. വിവാദപരമായിരുന്നു തീരുമാനം. എന്നാൽ അതിൽ രൂക്ഷമായ പ്രതികരണം ആണ് ആരാധകരിൽ നിന്നും എവർട്ടൻ താരങ്ങളിൽ നിന്നും ഉണ്ടായത്.

മത്സരശേഷം എന്ത് കൊണ്ട് ഗോൾ അനുവദിച്ചില്ല എന്ന സംശയവും ആയി എത്തി റഫറിയോട് രൂക്ഷമായ ഭാഷയിൽ ആണ് ആഞ്ചലോട്ടി കയർത്തത്. എന്നാൽ ഇതിൽ അതൃപ്തനായ റഫറി ആഞ്ചലോട്ടിക്ക് നേരെ ചുവപ്പ് കാർഡ് വീശി. ഇതോടെ അടുത്ത മത്സരത്തിൽ തന്റെ പഴയ ക്ലബ് ആയ ചെൽസിയും ആയുള്ള മത്സരം ആഞ്ചലോട്ടിക്ക് നഷ്ടമാവും. ഇരു ഗോൾ കീപ്പർ മാരുടെയും അബദ്ധം സൃഷ്ടിച്ച ഇരു ഗോളുകൾക്ക് സമനിലയിൽ പിരിയുക ആയിരുന്നു ഇരു ടീമുകളും ഇന്ന്. കാൾവർട്ട് ലൂയിൻ എവർട്ടനായി ഗോൾ നേടിയപ്പോൾ ഒരിക്കൽ കൂടി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ നായകൻ ആയി. കളിയിൽ പിന്നീട് മികച്ച രക്ഷപ്പെടുത്തലുകൾ കൊണ്ട് ഇരു കീപ്പർമാരും തിളങ്ങുകയും ചെയ്തു. പ്രീമിയർ ലീഗിൽ വാർ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാഴ്ച ഇന്നും തുടർന്നു എന്നത് തന്നെയാണ് മത്സരത്തിന്റെ സവിശേഷത.

Advertisement