“നെയ്മറിനെ പരിശീലിപ്പിക്കണം എന്ന് ആഗ്രഹം” – സെറ്റിയൻ

- Advertisement -

ബാഴ്സലോണയുടെ പരിശീലകനായ സെറ്റിയൻ തനിക്ക് നെയ്മറിനെ പരിശീലിപ്പിക്കാൻ ആഗ്രഹം ഉണ്ട് എന്ന് വ്യക്തമാക്കി. നെയ്മർ ലോകത്തെ ഏറ്റവും മുൻ നിരയിൽ ഉള്ള താരങ്ങളിൽ ഒന്നാണ്. ഒരിക്കൽ നെയ്മറിനെ പരിശീലിപ്പിക്കാൻ ആകും എന്നാണ് തന്റെ പ്രതീക്ഷ. ആഗ്രഹവും അതാണ് സെറ്റിയൻ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരമായ മെസ്സിയെ പരിശീലിപ്പിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമായെന്നും സെറ്റിയൻ പറഞ്ഞു.

ഇനി നെയ്മറിനെ കൂടെ പരിശീലിപ്പിക്കാൻ ആവുകയാണെങ്കിൽ അത് തനിക്ക് ഏറെ സന്തോഷം നൽകും എന്നും സെറ്റിയൻ പറഞ്ഞു. നേരത്തെയും നെയ്മറിനെ ടീമിൽ എത്തിക്കണം എന്ന ആഗ്രഹം സെറ്റിയൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. ഈ സീസൺ അവസാനമെങ്കിലും നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ വരും എന്നാണ് ബാഴ്സലോണ ആരാധകരും കരുതുന്നത്.

Advertisement