“താൻ കണ്ട ഏറ്റവും മികച്ച കളിക്കാരൻ മെസ്സി,തങ്ങളുടെ കൂട്ടുകെട്ട് മാന്ത്രികം” – നെയ്മാർ

- Advertisement -

ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിക്കുന്ന നെയ്മർ മെസ്സിയെ പുകഴ്ത്തിയും ബാഴ്സലോണയിലെ പഴയ കാലത്തെ കുറിച്ചു പറഞ്ഞും രംഗത്ത് എത്തിയിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മെസ്സിയാണെന്ന് നെയ്മർ ഉത്തരം പറഞ്ഞു. താൻ കണ്ട കളിക്കാരിൽ മെസ്സിയോളം പോന്ന ഒരു ഫുട്ബോൾ താരവും ഇല്ല. നെയ്മർ പറഞ്ഞു.

മെസ്സി തന്നെ ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ. മെസ്സിക്ക് ഒപ്പം ഒരു മാജിക്കൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ തനിക്ക് ആയിരുന്നു എന്നും നെയ്മർ പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കാൻ കഴിഞ്ഞത് ഒരേ സമയം ആന്ദവും അഭിമാനവുമാണെന്ന് നെയ്മർ കൂട്ടിച്ചേർത്തു. മികച്ച താരം എന്നതിനും അപ്പുറം മെസ്സി തന്റെ മികച്ച സുഹൃത്താണെന്നും നെയ്മർ പറഞ്ഞു.

നെയ്മറിനായി ബാഴ്സലോണ ഇപ്പോൾ ഔദ്യോഗികമായി പി എസ് ജിയെ സമീപിച്ചിരിക്കുകയാണ്. ഓഫർ പി എസ് ജി സ്വീകരിക്കുകയാണെങ്കിൽ വീണ്ടും നെയ്മറിനെയും മെസ്സിയെയും ഒരേ ടീമിൽ കാണാം.

Advertisement