മുൻ അത്ലറ്റിക്കോ മാഡ്രിഡ് യൂത്ത് താരത്തെ ടീമിൽ എത്തിക്കാൻ ജംഷദ്പൂർ

- Advertisement -

മധ്യനിരയിലേക്ക് ഒരു സ്പാനിഷ് താരത്തെ എത്തിക്കാൻ ഒരുങ്ങുകയാണ് ജംഷദ്പൂർ എഫ് സി. അത്ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമുകളിലൂടെ വളർന്നു വന്ന ഐതോർ മോൺറോയ് ആണ് ജംഷദ്പൂരിലേക്ക് എത്തുന്നത്. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് മോൺറോയ് ജംഷദ്പൂരുമായി ചർച്ചയിലാണെന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

31കാരനായ മോൺറോയ് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനും സി ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്റർ ദി മാഡ്രിഡിൽ നിന്നാണ് താരം ജംഷദ്പൂരിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാറാകും താരം ഒപ്പുവെക്കുക. ഷെറിഫ്, ലോഗ്രോണസ് എന്നീ ക്ലബുകൾക്കായും മുമ്പ് മോൺറോയ് കളിച്ചിട്ടുണ്ട്. ജംഷദ്പൂർ ടീമിലെ അഞ്ചാമത്തെ സ്പാനിഷ് താരമാകും മോൺറോയ്.

Advertisement