മെസ്സി തിരിച്ചെത്തിയപ്പോൾ കൗട്ടീനോ പോയി, ബാഴ്സലോണക്ക് തലവേദന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയുടെ പരിക്ക് ഭേദമായതിൽ ആശ്വസിക്കുകയായിരുന്ന ബാഴ്സലോണക്ക് പുതിയ തലവേദന. ബ്രസീലിയൻ സൂപ്പർ താരം കൗട്ടീനോ ആണ് ഇപ്പോൾ ബാഴ്സ നിരയിൽ പുതുതായി പരിക്കിന്റെ പിടിയിലായിരിക്കുന്നത്. കാലിന് പരിക്കേറ്റ കൗട്ടീനോ മൂന്നാഴ്ച എങ്കിലും പുറത്തിരിക്കും എന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു. ഒരു ദിവസം മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെ 90 മിനിട്ടും കളിച്ച താരമാണ് കൗട്ടീനോ.

അവസാന അഞ്ചു മത്സരങ്ങളിലായി മെസ്സിയെ നഷ്ടപ്പെട്ട ബാഴ്സലോണയ്ക്ക് ഈ പുതിയ പരിക്ക് വീണ്ടും തിരിച്ചടിയാകും. മെസ്സി അടുത്ത മത്സരത്തിൽ കളിക്കും എന്ന് പരിശീലകൻ വാല്വെർഡെ സൂചന നൽകിയിട്ടുണ്ട്. കൗട്ടീനോയുടെ ഈ പരിക്ക് ബ്രസീലിനും പ്രശ്നമാകും. ഈ വരുന്ന ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീലിനായി കൗട്ടീനോ കളിക്കില്ല.