നാചോ ഫെർണാണ്ടസിന് റയലിൽ പുതിയ കരാർ, ക്ലബിൽ 22 കൊല്ലം പൂർത്തിയാക്കും

Img 20210708 192433

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ക്ലബിൽ കരാർ പുതുക്കിയതായി റയൽ മാഡ്രിഡ് അറിയിച്ചു. 2023വരെയുള്ള പുതിയ കരാർ ആണ് നാചോ ഒപ്പുവെച്ചത്. ഈ കരാർ അവസാനിക്കുന്നതോടെ നാചോ ക്ലബിൽ 22 വർഷം പൂർത്തിയാക്കും. 20 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലെൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 233 കളികൾ കളിച്ചിട്ടുണ്ട്. 2014 നും 2018നും ഇടയിൽ റയലിനൊപ്പ നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ താരം നേടി. 31-കാരൻ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാചോ 33 മത്സരങ്ങൾ കളിച്ചിരുന്നു.

Previous articleഇനിയും ഒന്നും വിജയിച്ചിട്ടില്ല, ആഘോഷത്തിന് സമയമായില്ല എന്ന് ഹെൻഡേഴ്സൺ
Next article141 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, സാക്കിബ് മഹമ്മൂദിന് നാല് വിക്കറ്റ്