ടാക്സ് വെട്ടിപ്പില്‍ ജയില്‍ ശിക്ഷ, മൌറിഞ്ഞോ പിഴയടച്ച് തടിയൂരി

- Advertisement -

മുൻ റയൽ മാഡ്രിഡ് മാനേജർ ആയിരുന്ന ജോസേ മൗറിഞ്ഞോയും സ്പെയിനിൽ ടാക്സ് വെട്ടിപ്പിനു കുടുങ്ങി. മൗറിഞ്ഞോ റയൽ മാഡ്രിഡ് മാനേജർ ആയിരുന്നപ്പോൾ 2011-2012 സമയത്ത് ടാക്സ് വെട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് സ്പാനിഷ് കോടതി കണ്ടെത്തിയത്. തന്റെ ഇമേജ് റൈറ്റസിൽ ലഭിക്കുന്ന തുക മൗറിഞ്ഞോ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് കോടതി പറയുന്നത്.

മൗറിഞ്ഞോയ്ക്ക് ഒരു വർഷത്തെ തടവ് ശിക്ഷയാണ് സ്പാനിഷ് കോടതി വിധിച്ചത്,എന്നാൽ പിഴയടച്ചു മൗറിഞ്ഞോ തടവ് ശിക്ഷയിൽ നിന്നും തടിയൂരുകയായിരുന്നു. ഏകദേശം രണ്ടു മില്യന്‍ യൂറോയോളം മൌറിഞ്ഞോ പിഴയായി അടക്കേണ്ടി വരും. കഴിഞ്ഞ മാസം സൂപ്പര്‍ താരം റൊണാള്‍ഡോയും പിഴയടച്ചു തടവ് ശിക്ഷയില്‍ നിന്നും രക്ഷപെട്ടിരുന്നു. 18 മില്യണോളം ആണ് റൊണാള്‍ഡോ പിഴയായി അടച്ചത്.

Advertisement