പോഗ്ബയുടെ സഹോദരനെ സ്വന്തമാക്കി എം.എൽ.എസ് ക്ലബ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റ്യൻ പോഗ്ബയെ സ്വന്തമാക്കി എം.എൽ.എസ് ക്ലബായ അറ്റ്ലാന്റ. ഫ്രീ ട്രാൻസ്ഫറിലാണ് താരം അറ്റ്ലാന്റയിലെത്തുന്നത്. തുർക്കിഷ് ക്ലബായ ജെൻക്ലർബിർലിജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം ഫ്രീ ഏജന്റ് ആയത്.

നേരത്തെ ഫ്രഞ്ച് ലീഗ് 1ൽ സൈന്റ്റ് ഏറ്റിന്നെയുടെ താരമായിരുന്നു ഫ്ലോറന്റ്യൻ പോഗ്ബ. 28കാരനായ ഫ്ലോറന്റ്യൻ പോഗ്ബ പ്രതിരോധ താരമാണ്. ദേശീയ തലത്തിൽ പാപ ഗുനിയയുടെ താരമാണ് ഫ്ലോറന്റ്യൻ പോഗ്ബ. 14 മത്സരങ്ങൾ പാപ ഗുനിയക്ക് വേണ്ടി  ഫ്ലോറന്റ്യൻ പോഗ്ബ കളിച്ചിട്ടുണ്ട്. അടുത്ത മാർച്ചിലാണ്‌ എം.എൽ.എസ് ലീഗ് ആരംഭിക്കുന്നത്.

Advertisement