മൊറാട്ടയെ യുവന്റസ് വാങ്ങില്ല, താരം തിരികെ അത്ലറ്റിക്കോ മാഡ്രിഡിൽ

സ്പാനിഷ് സ്ട്രൈക്കർ അൽ‌വാരോ മൊറാറ്റ യുവന്റസിൽ തുടരില്ല. അവസാന രണ്ട് സീസണുകളിൽ ലോണിൽ യുവന്റസിൽ കളിച്ച താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ യുവന്റസ് ശ്രമിച്ചിരുന്നു. എന്നാൽ ബൈ ക്ലോസ് ആയ 35 മില്യൺ യൂറോ നൽകാൻ യുവന്റസ് ഒരുക്കമല്ലാത്തതും അത്ലറ്റിക്കോ മാഡ്രിഡ് തുക കുറക്കാത്തതും മൊറാട്ടോ തിരികെ പോകാൻ കാരണമായി. മൊറാട്ട ഇനി പുതിയ ക്ലബ് തേടാൻ ആണ് സാധ്യത.

യുവന്റസിനായി ഇതുവരെ 150ൽ അധികം മത്സരങ്ങൾ കളിച്ച മൊറാട്ട 60ൽ അധികം ഗോളുകൾ ക്ലബിനായി നേടിയിരുന്മു. 2 തവണയായി നാലു സീസണുകൾ മൊറാട്ട യുവന്റസിൽ കളിച്ചു കഴിഞ്ഞു. നാലു സീസണുകളും ലോണിൽ ആയിരുന്നു. ആദ്യം 2014 മുതൽ 2016 വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്ന മൊറാട്ട അതിനു ശേഷം കഴിഞ്ഞ 2020 തുടക്കത്തിലാണ് ലോണിൽ ടൂറിനിലേക്ക് മടങ്ങി എത്തിയത്.  

2019 മുതൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഉണ്ടെങ്കിലും അവിടെ സിമിയോണി അഗ്ഗ്രഹിക്കുന്ന നല്ല താരമായി മാറാൻ മൊറാട്ടോക്ക് ആയിരുന്നില്ല