സ്ഥാനം ഒഴിഞ്ഞേക്കും എന്ന് സൂചന നൽകി ചെന്നൈയിൻ പരിശീലകൻ

അവസാന കുറെകാലമായി ഐ എസ് എല്ലിൽ ദയനീയ പ്രകടനം നടത്തുന്ന ചെന്നൈയിൻ എഫ് സിയുടെ പരിശീലകൻ ജോൺ ഗ്രിഗറി ക്ലബ് വിട്ടേക്കും. ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ കൂടെ പരാജയപ്പെട്ടതോടെ താൻ ക്ലബ് വിടും എന്ന് അദ്ദേഹം തന്നെ സൂചന നൽകി. താൻ അവസാന കുറെ കാലമായി ക്ലബിന് വേണ്ടി കഠിന പ്രയത്നം നടത്തുകയാണ്. എന്നാൽ ഇനിയും അത് തുടരാൻ ആകില്ല എന്ന് ഗ്രിഗറി പറഞ്ഞു.

ക്ലബിനെ വേറെ ആരെങ്കിലും മുന്നോട്ട് കൊണ്ടു പോകേണ്ട സമയനായെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് ആണ് ഏറ്റവും പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. അവസാന 540 മിനുട്ടുകളായി ഒരു ഗോൾ പോലും നേടാൻ ആവാതെ കഷ്ടപ്പെടുകയാണ് ചെന്നൈയിൻ.

കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ കഴിഞ്ഞ സീസണിൽ തന്നെ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തും എന്ന് കരുതിയതായിരുന്നു. എന്നൽ എ എഫ് സി കപ്പിലെയും സൂപ്പർ കപ്പിലെയും മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് ഗ്രിഗറിക്ക് വീണ്ടും കരാർ നൽകാൻ ചെന്നൈയിൻ ധൈര്യം കൊടുത്തത്.

2017-18 സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായി എത്തിയ ഈ മുൻ ആസ്റ്റൺ വില്ലാ മാനേജർ ആയ ഗ്രിഗർറ്റി ചെന്നൈയിന്റെ ഉയർത്തെഴുന്നേല്പ്പ്പിനു തന്നെ കാരണക്കാരൻ ആയിരുന്നു‌. ആ സീസണിൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയിന് ആയിരുന്നു.

Previous articleഗോളടി തുടർന്ന് മൊറാത്ത, അത്ലറ്റികോക്ക് ജയം
Next articleആൻഫീൽഡിൽ ചാമ്പ്യന്മാർ വീണു, കിരീട പോരാട്ടത്തിൽ കരുത്ത് കൂട്ടി ലിവർപൂൾ