മോഡ്രിച്ച് ടീം വിടില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ

Staff Reporter

മോഡ്രിച്ച് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ലോപെട്ടെഗി. താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം മാറുമെന്ന വർത്തകൾക്കിടയിലാണ് റയൽ മാഡ്രിഡ് പരിശീലകന്റെ പ്രസ്താവന. നേരത്തെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസും താരം റയൽ മാഡ്രിഡ് വിടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

യുവന്റസിനു എതിരായ മത്സരത്തിന് ശേഷമാണു താരം ടീം വിടില്ല എന്ന് ലോപെട്ടെഗി പറഞ്ഞത്.  താരം റയൽ മാഡ്രിഡിന്റെ വേണ്ടപ്പെട്ട താരമാണെന്നും അത് കൊണ്ട് തന്നെ താരം റയൽ മാഡ്രിഡിനൊപ്പം തുടരുമെന്നും ലോപെട്ടെഗി പറഞ്ഞു. ഓഗസ്റ്റ് 15ന് നടക്കുന്ന യുവേഫ സൂപ്പർ കപ്പിന് താരം ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകൻ പറഞ്ഞു.

ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച മോഡ്രിച്ച് ഇതുവരെ റയൽ മാഡ്രിഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. ഇന്റർ മിലാൻ താരത്തിന് വിലയിട്ടു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial