“റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്ന് ആഗ്രഹം”

റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിച്. 35കാരനായ താരത്തിന്റെ റയലിലെ കരാർ അടുത്ത ജൂണോടെ അവസാനിക്കേണ്ടതാണ്‌. തനിക്ക് റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ആഗ്രഹം. എന്നാൽ അത് തന്നെ ആശ്രയിച്ചു മാത്രം നിക്കുന്നതല്ല എന്ന് മോഡ്രിച് പറഞ്ഞു. തനിക്ക് റയലിൽ തുടരാനാണ് ആഗ്രഹം. പക്ഷെ ആ ആഗ്രഹം ക്ലബിന് ഒരു ബുദ്ധിമുട്ടായി മാറികൊണ്ട് ആവരുത് എന്നും മോഡ്രിച് പറഞ്ഞു.

തനിക്ക് ഇപ്പോൾ ക്ലബുമായി നല്ല ബന്ധമാണ് ഉള്ളത്. പുതിയ കരാർ നടക്കുമോ അതോ വേറെ ക്ലബിലേക്ക് പോകേണ്ടി വരുമോ എന്നതൊക്കെ ഉടൻ ധാരണയകും എന്നും മോഡ്രിച് പറഞ്ഞു. രണ്ട് വർഷം കൂടെ റയൽ മാഡ്രിഡിൽ കളിച്ച് ഇവിടെ തന്നെ വിരമിക്കാൻ ആണ് ഉദ്ദേശം എന്ന് മോഡ്രിച് നേരത്തെ പറഞ്ഞിരുന്നു. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഇതുവരെ ഇരുനൂറിലധികം മത്സരങ്ങൾ മോഡ്രിച് റയലിനായി കളിച്ചിട്ടുണ്ട്. റയലിനൊപ്പം 17 കിരീടങ്ങൾ മോഡ്രിച് നേടിയിട്ടുണ്ട്‌