മോഡ്രിചിനും മാർസെലോയ്ക്കും കോവിഡ് പോസിറ്റീവ്

Img 20211215 174539

റയൽ മാഡ്രിഡ് സീനിയർ താരങ്ങളായ മാർസെലോ, മോഡ്രിച് എന്നിവർ കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഇരുവരും ഐസൊലേഷനിൽ ആണ്. ഇരുവരുടെ ആരോഗ്യ നില തൃപ്തികരാമാണ്. സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് ഇരു താരങ്ങളെയും ഇനി ജനുവരിയിൽ മാത്രമെ ലഭിക്കുകയുള്ളൂ‌. അടുത്ത രണ്ട് ലാലിഗ മത്സരങ്ങളിലും മോഡ്രിചും മാർസെലോയും ഉണ്ടാകില്ല. ഇനി ഡിസംബർ 19ന് കാദിസിനെതിരെയും 22ന് അത്ലറ്റിക് ബിൽബാവോക്ക് എതിരെയും ആണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരങ്ങൾ.

Previous articleഐ എഫ് എ ഷീൽഡ് കിരീടം വീണ്ടും റിയൽ കാശ്മീരിന്!!
Next articleഅടിച്ചു തകർത്ത് ജോഷ് ഫിലിപ്പെ, മാക്സ്‌വെലിന്റെ സെഞ്ച്വറിയെയും കീഴ്പ്പെടുത്തി സിഡ്നി സിക്സേഴ്സിൻ ജയം