ഓസ്കാർ മിൻഗുവേസ ബാഴ്സലോണയിൽ കരാർ പുതുക്കും

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസ ക്ലബിൽ കരാർ പുതുക്കും. കരാർ പുതുക്കാൻ താല്പര്യമുണ്ട് എന്ന് താരം തന്നെ ക്ലബിനെ അറിയിച്ചിരിക്കുകയാണ്. 21കാരനായ താരം ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ചപ്പോൾ എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ബാഴ്സലോണയുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ഓസ്കാർ.

പക്ഷെ താരത്തെ കരാർ ഈ സീസൺ അവസാനത്തോടെ തീരും. കരാർ പുതുക്കി ദീർഘകാലം ബാഴ്സലോണയിൽ നിൽക്കാൻ ആണ് താരം ആഗ്രഹിക്കുന്നത്. എന്നാൽ ആ ആഗ്രഹം നടക്കണം എങ്കിൽ ബാഴ്സലോണ മാനേജ്മെന്റ് വിചാരിക്കണം. ഓസ്കാറിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടെ നീട്ടാൻ ബാഴ്സലോണക്ക് ആകും. അതിനുള്ള വ്യവസ്ഥ താരത്തിന്റെ കരാറിൽ ഉണ്ട്.