ഈ സീസൺ കിരീട പോരാട്ടം ഒട്ടും എളുപ്പമാകില്ല എന്ന് ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലത്തെ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനൊപ്പം എത്തി. എന്നാൽ കിരീട പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ ആയിട്ടില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. സീസൺ ഇപ്പോഴും തുടക്കത്തിലാണ്. ഈ തവണത്തെ കിരീട പോരാട്ടം ഒട്ടും എളുപ്പമാകില്ല എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത് എന്നും അതിൽ സന്തോഷം ഉണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

ആസ്റ്റൺ വില്ലക്ക് എതിരെ നേടിയ മൂന്ന് പോയിന്റിൽ സന്തോഷം ഉണ്ട് എങ്കിലും ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്നും ഒലെ പറഞ്ഞു. ഇന്നലെ അവസാന പത്തു മിനുട്ടിൽ യുണൈറ്റഡ് കഷ്ടപ്പെട്ടെന്നും ഇതിനേക്കാൾ എളുപ്പത്തിൽ കളി വിജയിക്കേണ്ടതുണ്ട് എന്നും ഒലെ പറഞ്ഞു. തനിക്ക് മികച്ച സ്ക്വാഡ് ആണ് ഉള്ളത്. യുവതാരങ്ങളാണ് കൂടുതലും എന്നതു കൊണ്ട് തന്നെ അവരൊക്കെ സ്വയം മെച്ചപ്പെടുത്താൻ നിരന്തരം തയ്യാറാണ് എന്നും ഒലെ പറഞ്ഞു.