റയലിനെ പരിക്ക് വേട്ടയാടുന്നു, മിലിറ്റാവോയും ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

Newsroom

റയൽ മാഡ്രിഡ് ഇന്നലെ വിജയവുമായി സീസൺ തുടങ്ങി എങ്കിലും അവരുടെ സമയം നല്ലതല്ല. കഴിഞ്ഞ ദിവസം ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിനെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ നഷ്ടമായ റയൽ മാഡ്രിഡിന് ഒരു പരിക്ക് കൂടെ തിരിച്ചടിയായി എത്തിയിരിക്കുകയാണ്.  അവരുടെ ഡിഫൻഡർ ആയ മിലിറ്റാവോക്ക് ആണ് മുട്ടിന് പരിക്കേറ്റിരിക്കുന്നത്. എ സി എൽ ഇഞ്ച്വറി ആണെന്നാണ് ഭയപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ കോർതോയെ പോലെ മിലിറ്റാവോയും ദീർഘകാലം പുറത്തിരിക്കേണ്ടി വരും.

Picsart 23 08 13 09 44 50 527

എഡർ മിലിറ്റാവോ സാൻസെറ്റിൽ നിന്ന് പന്ത് എടുക്കാൻ ശ്രമിക്കവെ ബാലൻസ് തെറ്റുകയും ഇടത് കാൽമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ അന്റോണിയോ റൂഡിഗറിനെ ആഞ്ചലോട്ടി കളത്തിലേക്ക് എത്തിച്ചു. പരിക്കിന്റെ കൃത്യമായ തീവ്രത കണ്ടെത്താൻ മാഡ്രിഡിന്റെ മൂന്നാം നമ്പർ താരത്തെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.