റയലിന് ദുഃഖം മാത്രം!! മിലിറ്റാവോ 6 മാസം പുറത്തിരിക്കും

Newsroom

റയൽ മാഡ്രിഡിന് സീസൺ തുടക്കത്തിൽ ഒരു തിരിച്ചടി കൂടെ. അവരുടെ ഡിഫൻഡർ മിലിറ്റാവോ ദീർഘകാലം പുറത്തിരിക്കും. നേരത്തെ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിനെയും റയലിന് പരിക്ക് കാരണം നഷ്ടമായിരുന്നു. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ കോർതോ ഈ സീസൺ പകുതി കഴിഞ്ഞേ ഇനി കളത്തിൽ എത്തൂ എന്ന് ഉറപ്പായിരുന്നു. മിലിറ്റാവോക്കും മുട്ടിന് ആൺ പരിക്കേറ്റിരിക്കുന്നത്. എ സി എൽ ഇഞ്ച്വറി ആണെന്ന് പരിശോധനയിൽ തെളിഞ്ഞു.

മിലിറ്റാവോ 23 08 13 09 44 50 527

എഡർ മിലിറ്റാവോ ചുരുങ്ങിയത് ആറ് മാസം എങ്കിലും പുറത്തിരിക്കും എന്നാണ് ക്ലബ് അറിയിച്ചത്. ബ്രസീലിയൻ ഡിഫൻഡർ സാൻസെറ്റിൽ നിന്ന് പന്ത് എടുക്കാൻ ശ്രമിക്കവെ ബാലൻസ് തെറ്റുകയും ഇടത് കാൽമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ അന്റോണിയോ റൂഡിഗറിനെ ആഞ്ചലോട്ടി കളത്തിലേക്ക് എത്തിച്ചിരുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരു പുതിയ ഡിഫൻഡറെ റയൽ മാഡ്രിഡ് എത്തിക്കാൻ ഇതോടെ സാധ്യതകൾ തെളിഞ്ഞു.