ബാഴ്സലോണ സൂപ്പർ താരം മെസ്സിയുടെ കരാർ പുതുക്കാൻ ക്ലബ് തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 വരെ ക്ലബിൽ നിൽക്കാൻ മെസ്സി സമ്മതിച്ചതായാണ് വിവരങ്ങൾ. വേതന വർധനവ് മെസ്സി ആവശ്യപ്പെട്ടു എങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് അതിനാവില്ല എന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പറയുന്നത്. ഇതിനോട് മെസ്സി അനുകൂലമായാണ് പ്രതികരിക്കുന്നത് എന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്സലോണയിൽ മെസ്സി നിലനിർത്താനുള്ള ചർച്ചകൾ ക്ലബ് കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചു. അടുത്ത സീസൺ അവസാനം വരെയാണ് മെസ്സിക്ക് ഇപ്പോൾ ബാഴ്സലോണയിൽ കരാർ ഉള്ളത്. താരത്തെ കരിയറിന്റെ അവസാനം വരെ ബാഴ്സലോണയിൽ നിർത്താൻ ആണ് ബോർഡ് ആലോചിക്കുന്നത്. അത്തരത്തിൽ ഒരു കരാർ പക്ഷെ ഇപ്പോൾ മെസ്സി സ്വീകരിക്കാൻ തയ്യാറല്ല. അതാണ് 2023 വരെയുള്ള കരാർ ക്ലബ് മുന്നോട്ട് വെച്ചത്.
പുതിയ കരാർ ഒപ്പിവെച്ചാലും എല്ലാ സീസൺ അവസാനവും മെസ്സിക്ക് ക്ലബ് വിടാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകും. ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയുവും മെസ്സിയുടെ പിതാവും ആണ് കരാർ ചർച്ച നടത്തുന്നത്.