ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി റാമോസ്

- Advertisement -

ബാഴ്സലോണയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി റയൽ മാഡ്രിഡിന്റെ സ്പാനിഷ്‌ ക്യാപ്റ്റൻ സെർജിയോ റാമോസ്. സ്പെയിനിൽ തുടർച്ചയായ 16 സീസണുകളിൽ ഗോൾ നേടുന്ന താരമായി മാറി സെർജിയോ റാമോസ്.

ഇതിനു മുൻപ് ഈ നേട്ടം സ്വന്തം പേരിലാക്കിയത് ലയണൽ മെസ്സിയാണ്. 2004-05 സീസണിലാണ് റാമോസും മെസ്സിയും സ്പെയിനിൽ ഗോൾ വേട്ട തുടങ്ങിയത്. സെവിയ്യക്ക് വേണ്ടി കളിച്ചായിരുന്നു ലാ ലീഗയിൽ റാമോസ് തുടങ്ങിയത്. പിന്നീട് സാന്റിയാഗോ ബേർണബ്യൂവിലെത്തിയ റാമോസ് റയലിനായി 15 സീസണുകളിലായി ഗോളടിക്കുന്നുണ്ട് സ്പാനിഷ് ക്യാപ്റ്റൻ.

Advertisement