“മെസ്സി വരികയാണെങ്കിൽ സ്വന്തം വീട് വരെ വിട്ടു നൽകാം” , മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റാമോസ്

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ റയൽ മാഡ്രിഡിലേക്ക് ക്ഷണിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ്. മെസ്സി ബാഴ്സലോണ വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആണ് റാമോസിന്റെ ക്ഷണം. മെസ്സി വരികയാണെങ്കിൽ അദ്ദേഹത്തിന് ആദ്യ കുറച്ച് കാലത്തേക്ക് തന്റെ വീടു വരെ വിട്ടു നൽകാൻ ഒരുക്കമാണെന്ന് റാമോസ് പറഞ്ഞു.

മെസ്സിയെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയത്തൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്‌. റയലിനെതിരെ പലപ്പോഴും മെസ്സി നന്നായി കളിച്ചിട്ടുമുണ്ട്. മെസ്സിയെ നേരിടേണ്ട എന്ന അവസ്ഥ ഉണ്ടാകുന്നത് നല്ലതാണെന്ന് റാമോസ് പറയുന്നു. മാത മെസ്സി റയലിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പം റയലിന് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും എന്നും റാമോസ് പറയുന്നു. മെസ്സിയെ ക്ഷണിക്കുന്നുണ്ട് എങ്കിലും താൻ ഒരിക്കലും ബാഴ്സലോണയിലേക്ക് പോകില്ല എന്ന് റാമോസ് പറഞ്ഞു. പണത്തിന് ഒന്നും വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങൾ ലോകത്ത് ഉണ്ട് എന്നും റാമോസ് പറഞ്ഞു.

Previous articleഹാരി കെയ്‌നിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മൗറിനോ
Next articleമാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി