“മെസ്സി ബാഴ്സലോണ വിടരുത് എന്നാണ് തന്റെ ആഗ്രഹം” – പുയോൾ

20201012 114611
- Advertisement -

ലയണൽ മെസ്സി ക്ലബ് വിടരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് ബാഴ്സലോണയുടെ മുൻ ക്യാപ്റ്റൻ ആയ പുയോൾ. മെസ്സി ലാലിഗക്ക് തന്റെ ഒരു സ്വത്താണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ. അതുകൊണ്ട് തന്നെ മെസ്സി ബാഴ്സലോണയോ സ്പെയിനോ വിടരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പുയോൾ പറഞ്ഞു. എന്നാൽ ഇത് ഫുട്ബോൾ ആണ് എന്തും സംഭവിക്കാം എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മെസ്സി ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ അത് ഏറെ സന്തോഷം നൽകുന്നു. ബാഴ്സലോണക്ക് വേണ്ടി ഇനിയും വർഷങ്ങളോളം മെസ്സി കളിക്കുന്നത് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും പുയോൾ പറഞ്ഞു.

Advertisement