ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ, പെലയുടെ റെക്കോർഡിനൊപ്പം മെസ്സി

Img 20201219 215405
- Advertisement -

ലയണൽ മെസ്സിയും റെക്കോർഡുകളും എല്ലാവർക്കും സുപരിചിതമായ കഥയാണ്. ഇന്ന് ബാഴ്സലോണയുടെ ഇതിഹാസം മെസ്സി മറ്റൊരു റെക്കോർഡിനൊപ്പം കൂടെ എത്തിയിരിക്കുകയാണ്. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ്. സാക്ഷാൽ പെലെ കുറിച്ച 643 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം ആണ് മെസ്സി ഇന്ന് എത്തിയത്. ഇന്ന് വലൻസിയക്ക് എതിരെ ആദ്യ പകുതിയിൽ ഗോൾ നേടിയതോടെ മെസ്സി പെലെയുടെ റെക്കോർഡിനൊപ്പം എത്തി.

ബാഴ്സലോണ ക്ലബിനായുള്ള മെസ്സിയുടെ 643ആം ഗോളായിരുന്നു ഇന്നത്തേത്‌. ബ്രസീലിയൻ ക്ലബായ സാന്റോസിനു വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയത്. 757 മത്സരങ്ങളിൽ നിന്നായിരുന്നു പെലെയുടെ 643 ഗോളുകൾ. മെസ്സിക്ക് പെലെയുടെ അത്ര മത്സരങ്ങൾ വേണ്ടി വന്നില്ല. 748 മത്സരങ്ങളാണ് മെസ്സി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ചത്.

Advertisement