ഗോവയ്ക്ക് വീണ്ടും തോൽവി, ചെന്നൈയിന് മുന്നിൽ വീണു

Img 20201219 211807
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ചെന്നൈയിന് വിജയം. എഫ് സി ഗോവയെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. എഫ് സി ഗോവയ്ക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. ഇന്ന് മത്സരത്തിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ആദ്യ 9 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ കളിയിൽ പിറന്നു.

ആദ്യം അഞ്ചാം മിനുട്ടിൽ ചെന്നൈയിൻ ആണ് ലീഡ് എടുത്തത്. ഒരു കോർണറിൽ നിന്ന് അത്ഭുതകരമായി ക്രിവെലാരോ ആണ് ചെന്നൈയിന് ലീഡ് നൽകിയത്. എന്നാൽ നാലു മിനുറ്റിനകം ആ ഗോളിന് മറുപടി നൽകാൻ ഗോവയ്ക്ക് ആയി. ഓർടിസ് ആണ് ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്. ഈ ഗോളിന് ശേഷം ഇരു ടീമുകളും ആക്രമണം തുടർന്നു. രണ്ടാം പകുതിയിൽ മാത്രമാണ് അടുത്ത ഗോൾ വന്നത്.

53ആം മിനുട്ടിൽ യുവതാരം റഹീം അലിയാണ് ചെന്നൈയിനെ വീണ്ടും മുന്നിൽ എത്തിച്ചത്. ഇത്തവണ ഗോൾ ഒരുക്കിയത് ക്രിവലാരോ ആയിരുന്നു. ഈ ഗോൾ ചെന്നൈയിന് മൂന്ന് പോയിന്റ് ഉറപ്പാക്കി കൊടുത്തു. ജയത്തോടെ ഗോവയ്ക്ക് ഒപ്പം 8 പോയിന്റിൽ എത്താൻ ചെന്നൈയിനായി. ഗോവ ഏഴാം സ്ഥാനത്തും ചെന്നൈയിൻ എട്ടാം സ്ഥാനത്തും നിൽക്കുകയാണ്.

Advertisement