“മഗ്വയറിന് വിശ്രമം നൽകണം, എന്നാലെ ഫോമിലേക്ക് മടങ്ങി എത്തു”

20201015 023420
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയറിന് ഇപ്പോൾ ആവശ്യം വിശ്രമം ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ്. മഗ്വയർ ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 6-1 പരാജയത്തിൽ വലിയ പങ്കുവഹിച്ച മഗ്വയർ ഇംഗ്ലണ്ട് ഡെന്മാർക്ക് മത്സരത്തിലും പഴി കേട്ടിരുന്നു.

ഹാരി മഗ്വയർ ഫോമിലേക്ക് തിരികെ വരണം എങ്കിൽ അദ്ദേഹത്തിന് വിശ്രമം നൽകണം എന്ന് റിയോ പറയുന്നു. ന്യൂകാസിലിന് എതിരായ മത്സരം ആണ് അതിന് പറ്റിയ മത്സരം എന്നും റിയോ പറഞ്ഞു. മുമ്പ് തനിക്കും സമാനമായ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് സർ അലക്സ് തന്നെ ഒരു മത്സരത്തിൽ പുറത്തിരുത്തി. അത് സ്വയം വിലയിരുത്താനും തന്റെ പിഴവുകൾ മനസ്സിലാക്കാനും ഉപകരിച്ചു എന്നും റിയോ പറഞ്ഞു. മാത്രമല്ല ഒരു മത്സരത്തിൽ പുറത്ത് ഇരുന്നാൽ സമ്മർദ്ദം കുറയും എന്നും റിയോ പറഞ്ഞു.

Advertisement