“മെസ്സി ബാഴ്സലോണയിൽ വിരമിക്കണം, നെയ്മർ ബാഴ്സക്ക് ഒരുപാട് സംഭാവന ചെയ്ത താരം”

20201203 115531
Credit: Twitter

ലയണൽ മെസ്സി പി എസ് ജിയിലേക്ക് പോകും എന്ന വാർത്തകളെ തള്ളി കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ല എന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. പി എസ് ജി മെസ്സിക്ക് ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വലിയ കരാർ വാഗ്ദാനം ചെയ്തു എന്നായിരുന്നു വാർത്തകൾ. എന്നാൽ ബാഴ്സലോണയിൽ തുടരും എന്ന് തന്നെയാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ പറഞ്ഞു.

മെസ്സി ബാഴ്സലോണയിൽ കരിയർ അവസാനിപ്പിക്കും എന്നാണ് താൻ വിശ്വസിക്കുന്നത്. മെസ്സിക്ക് ഈ ക്ലബാണ് ജീവിതം എന്നും കോമാൻ പറഞ്ഞു. അതുപോലെ നെയ്മർ ബാഴ്സലോണയിലേക്ക് വരും എന്ന വാർത്ത തനിക്ക് അറിയില്ല എന്നും കോമൻ പറഞ്ഞു. നെയ്മർ ബാഴ്സലോണക്ക് വലിയ സംഭാവന ചെയ്ത താരമാണെന്നും താരത്തിനെ ക്ലബ് എപ്പോഴും ബഹുമാനിക്കുന്നു എന്നും കോമാൻ പറഞ്ഞു.

Previous articleഎബി ഡി വില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല
Next articleഒന്നാം സ്ഥാനം ലക്ഷ്യമാക്കി ധോണി, തോല്‍വിയില്‍ നിന്ന് മോചനം തേടി വാര്‍ണര്‍ ടോസ് അറിയാം