എബി ഡി വില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സ് അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് വിശ്വസിക്കുവാനാകുന്നില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. താന്‍ ഇത്തരത്തില്‍ പറയുന്നത് എബിഡിയ്ക്ക് ഇഷ്ടമാകില്ലെന്നറിയാമെങ്കിലും അത് പറയാതിരിക്കുവാന്‍ ആകുന്നില്ലെന്നും കോഹ്‍ലി പറഞ്ഞു. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്നത് വിശ്വസിക്കുവാനാകുന്നില്ലെന്നും താരത്തിന്റെ ഇന്നിംഗ്സ് കണ്ട ആര്‍ക്കും അത് വിശ്വസിക്കാനാകില്ലെന്നും കോഹ്‍ലി പറഞ്ഞു.

ടീമിന്റെ ഏറ്റവും വലിയ ആസ്തിയാണ് എബി ഡി വില്ലിയേഴ്സ് എന്നും ടീമിന് വേണ്ടി വീണ്ടും വീണ്ടും ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കുന്ന താരത്തിന് സല്യൂട്ട് നല്‍കുകയാണെന്നും കോഹ്‍ലി പറഞ്ഞു.

Comments are closed.