ബാഴ്സലോണ ഈ കളി തന്നെ തുടർന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും എന്ന് ലയണൽ മെസ്സി. ഇന്നലെ ഒസാസുനയ്ക്ക് എതിരെ പരാജയപ്പെട്ടതോടെ ലാലിഗ കിരീടം നഷ്ടപ്പെട്ട മെസ്സി രോഷാകുലനായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നേരത്തെ തന്നെ പറയുന്നതാണ് ബാഴ്സലോണയിലെ പ്രശ്നങ്ങൾ എന്ന് മെസ്സി പറഞ്ഞു. ഈ കളി തുടർന്നാൽ ചാമ്പ്യൻസ് ലീഗിലും തങ്ങൾക്ക് മുന്നേറാൻ കഴിയില്ല. മെസ്സി പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ നാപോളിയെ ആണ് ബാഴ്സലോണക്ക് നേരിടാൻ ഉള്ളത്. ബാഴ്സലോണ ഒരുപാട് മെച്ചപ്പെട്ടാൽ അല്ലാതെ ഓഗസ്റ്റിൽ നാപോളിയെ തോൽപ്പിക്കാൻ ആകില്ല എന്നാണ് മെസ്സിയുടെ വാദം. ടീം സ്വയം വിമർശനങ്ങൾക്ക് വിധേയമാകണം എന്നും മെസ്സി പറഞ്ഞു. ജനുവരി മുതൽ ക്ലബിൽ നടക്കുന്ന കാര്യങ്ങളിൽ താൻ സന്തോഷവാൻ അല്ല എന്നും മെസ്സി വ്യക്തമാക്കി.