പരിശീലകനായി സിദാൻ കിരീടങ്ങൾ വാരുന്നു

കളിക്കാരനായിരുന്ന കാലത്ത് തന്നെ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിനദിൻ സിദാൻ പരിശീലകനായപ്പോഴും ആ പതിവ് തുടരുകയാണ്. ഇന്നലെ ലാലിഗ നേടിയതോടെ സിദാൻ എന്ന പരിശീലകൻ റയൽ മാഡ്രിഡിൽ 11ആം കിരീടമാണ് എത്തിച്ചത്. റയലിനു വേണ്ടി ഏറ്റവും കൂടുതൽ കിരീടം നേടുന്ന പരിശീലകനാകാൻ സിദാന് ഇനി മൂന്ന് കിരീടങ്ങളുടെ കുറവ് മാത്രമേ ഉള്ളൂ.

ഈ ലാലിഗ കിരീടം ഉൾപ്പെടെ രണ്ട് ലാലിഗ കിരീടങ്ങൾ പരിശീലകൻ എന്ന നിലയ്ക്ക് സിദാൻ നേടി. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, രണ്ട് യൂറോപ്യൻ സൂപ്പർ കപ്പ്, നാല് ക്ലബ് ലോകകപ്പുകൾ, രണ്ട് സൂപ്പർ കോപ എന്നിവയെല്ലാം സിദാൻ പരിശീലകനായിരിക്കെ റയൽ മാഡ്രിഡ് സ്വന്തമാക്കി. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ആയിരുന്നു സിദാൻ ഉയർത്തിയത്. 14 കിരീടങ്ങൾ റയലിനൊപ് നേടിയ പരിശീലകനായ മിഗ്വൽ മുനോസ് മാത്രമാണ് സിദാന് മുന്നിൽ ഇനിയുള്ളൂ.