മെസ്സിക്ക് പരിക്ക്, എൽ ക്ലാസികോ കളിക്കുന്നത് സംശയം

- Advertisement -

ബാഴ്സലോണ ആരാധകർക്ക് സഹിക്കാൻ കഴിയാത്ത വാർത്തയാണ് ബാഴ്സലോണ ക്യാമ്പിൽ നിന്ന് വരുന്നത്. ഈ വരുന്ന ആഴ്ച നടക്കേണ്ട എൽ ക്ലാസികോയിൽ ചിലപ്പോൾ മെസ്സി ഇല്ലാതെ ബാഴ്സ ഇറങ്ങേണ്ടി വന്നേക്കും. ഇന്നലെ വലൻസിയക്കെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കാണ് മെസ്സിക്ക് പ്രശ്നമാകുന്നത്. കളിയുടെ അവസാന നിമിഷങ്ങളിൽ തുടയെല്ലിന് പരിക്കേറ്റ മെസ്സി താൽക്കാലിക ചികിത്സ നടത്തി ബാക്കി മത്സരം കളിച്ചിരുന്നു.

ഇത് പരിക്കിന് ഗുണം ചെയ്തില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വലിയ പ്രശ്നം എല്ലായെങ്കിലും കൂടുതൽ പരിശോധന നടത്തിയ ശേഷം മാത്രമെ മെസ്സി എൽ ക്ലാസികോയ്ക്ക് ഇറങ്ങുമോ എന്നത് തീരുമാനിക്കു എന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു. ഇന്നലെ വലൻസിയക്കെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോൾ അടിച്ച് മെസ്സി ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചിരുന്നു.

കോപ ഡെൽ റേ സെമിയിലാണ് ബാഴ്സലോണ റയൽ മാഡ്രിഡ് പോരാട്ടം നടക്കാനുള്ളത്. ബാഴ്സലോണയുടെ ഹോമിലാകും ആദ്യ പാദ മത്സരം നടക്കുക.

Advertisement