തിരിച്ച് വരവ് ഗംഭീരമാക്കി ഹസാർഡ്, ബയേണിനെ മറികടന്നു രണ്ടാം സ്ഥാനത്ത് ഗ്ലാഡ്ബാക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രക്കുതിപ്പ് തുടർന്ന് ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്ക്. ഷാൽകെക്കെതിരായ ഏകപക്ഷീയമായ വിജയത്തോടെ ഗ്ലാഡ്ബാക്ക് നിലവിലെ ചാമ്പ്യന്മാരായ ബയേണിനെ മറികടന്നു പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗ്ലാഡ്ബാക്ക് ഷാൽകെയെ പരാജയപ്പെടുത്തിയത്.

രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ടീമിൽ തിരികെയെത്തിയ തോർഗൻ ഹസാർഡാണ്‌. ഗ്ലാഡ്ബാക്കിനു വേണ്ടി ക്രമേറും, നൂഹ്‌ഔസുമാണ് ഗോളടിച്ചത്. 59 ആം മിനുട്ടിൽ നൂബെൽ തോർഗൻ ഹസാർഡിനെ വീഴിതിയതിനാൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയി. 22 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് ഷാൽകെ.

Advertisement