മെസ്സി ഇല്ലാതെ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ തകർത്ത ഒരു ബാഴ്സലോണയെ എല്ലാവർക്കും ഓർമ്മ ഉണ്ടാകും. എന്നാൽ ആ ബാഴ്സലോണ ഇപ്പോൾ അതുപോലെ ശക്തമല്ല. ഇന്നലെ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ ഒസാസുനയോട് 2-2ന്റെ സമനില വഴങ്ങിയിരുന്നു. മെസ്സി ഇല്ലാതെ ഇറങ്ങിയാൽ വിജയിക്കാൻ ആവാത്ത പതിവിന്റെ ആവർത്തനം മാത്രമായിരുന്നു ഇത്.
കഴിഞ്ഞ മത്സരത്തിൽ ബെറ്റിസിനെതിരെ മെസ്സി ഇല്ലാതെ ബാഴ്സലോണ വിജയിച്ചിരുന്നു എങ്കിലും അതല്ലാതെ മെസ്സി ഇല്ലാതെ കളിച്ച അവസാന മത്സരങ്ങളിൽ ഒന്നും ബാഴ്സലോണ വിജയിച്ചിട്ടില്ല. മെസ്സി ഇല്ലാതെ ഇറങ്ങിയ അവസാന എട്ടു മത്സരങ്ങളിൽ ഒരു വിജയം മാത്രം. നാലു പരാജയങ്ങളും ബാക്കി രണ്ടെണ്ണത്തിൽ സമനിലയും. ഗ്രീസ്മനും ഡിയോങ്ങും ഒക്കെ എത്തിയിട്ടും ഇതുതന്നെ ആണ് സ്ഥിതി എന്നത് ബാഴ്സലോണ ആരാധകരെയും ആശങ്കയിലാക്കുന്നുണ്ട്. മെസ്സി എത്രയും പെട്ടെന്ന് പരിക്ക് മാറി ടീമിൽ എത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ബാഴ്സലോണ ആരാധകർ ഇപ്പോൾ.