ബകയോകോ മൊണാക്കോയിലേക്ക് മടങ്ങി

- Advertisement -

ചെൽസി മധ്യനിര താരം ബകയോകോ മൊണാക്കോയിലേക്ക് മടങ്ങി. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം ഫ്രാൻസിലേക്ക് മടങ്ങുന്നത്. 2 വർഷം മുൻപ് മൊണാക്കോയിൽ നിന്ന് തന്നെ ചെൽസി വാങ്ങിയ താരത്തിന് ചെൽസിയിൽ കാര്യമായി തിളങ്ങാനായിരുന്നില്ല.

അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വാങ്ങാനുള്ള ഓപ്‌ഷനും ചെൽസി മൊണാക്കോക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലോണിൽ മിലാനിൽ കളിച്ച താരം ബേധപെട്ട പ്രകടനമാണ് നടത്തിയത്. പക്ഷെ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് താരത്തെ തന്റെ പദ്ധതികളിൽ ഉൾപ്പെടുത്താൻ തയ്യാറാവാതെ വന്നതോടെയാണ് താരം ലോണിൽ പോകാൻ തീരുമാനിച്ചത്.

Advertisement