മെസ്സിക്ക് പരിക്ക് ആണെന്ന് ബാഴ്സലോണ

Img 20201227 210200
- Advertisement -

സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക് ആണെന്ന് ബാഴ്സലോണ അറിയിച്ചു. മെസ്സിയുടെ ആങ്കിളിന് പരിക്ക് ആണെന്നും ആ പരിക്ക് മാറാനുള്ള ചികിത്സയിലാണ് മെസ്സി ഉള്ളത് എന്നും ബാഴ്സലോണ അറിയിച്ചു. ലാലിഗയിലെ ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന് വാർത്തകൾ ഉയർന്നതിനു പിന്നാലെയാണ് ബാഴ്സലോണയുടെ ഔദ്യോഗിക പ്രസ്താവന വന്നത്.

ക്രിസ്മസ് വെക്കേഷനു പോയ മെസ്സി ടീമിനൊപ്പം ചേരാൻ വൈകും എന്നായിരുന്നു നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ വെക്കേഷൻ അല്ല പരിക്കാണ് പ്രശ്നം എന്ന് ബാഴ്സലോണ പറയുന്നു. ഡിസംബർ 29നാണ് ബാഴ്സലോണയും ഐബറും തമ്മിലുള്ള ലാലിഗ മത്സരം നടക്കുന്നത്. അന്നത്തേക്ക് മെസ്സി ടീമിനൊപ്പം ചേരില്ല. മെസ്സി ജനുവരി ഒന്നിനാകും ടീമിനൊപ്പം ചേരുക. ഹുയെസ്കയ്ക്ക് എതിരായ മത്സരത്തിൽ മെസ്സി കളിക്കും.

Advertisement