മെസ്സിക്ക് വീണ്ടും പരിക്ക്

- Advertisement -

ബാഴ്സലോണ ആരാധകർക്ക് വിയ്യാറയലിനെതിരായ വിജയത്തിലും ആശങ്കയാണ് ഒപ്പം ഉള്ളത്. ഇന്നലെ മത്സരത്തിനിടെ മെസ്സിക്ക് പരിക്കേറ്റതാണ് ബാഴ്സലോണ ക്യാമ്പിനെ ആശങ്കയിലക്ക്കുന്നത്. പരിക്ക് കഴിഞ്ഞെത്തി ആദ്യമായി ആദ്യ ഇലവനിൽ എത്തിയ മെസ്സിക്ക് ആദ്യ പകുതിയുടെ അവസാനം ആണ് പരിക്കേയത്. തുടയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.

രണ്ടാം പകുതിയിൽ മെസ്സി ഇറങ്ങിയിരുന്നില്ല. നേരത്തെ സീസൺ തുടക്കത്തിൽ പരിക്കേറ്റ മെസ്സി കഴിഞ്ഞ ആഴ്ച മാത്രമാണ് കളത്തിൽ എത്തിയത്. ഡോർട്മുണ്ടിനും ഗ്ഗ്രാനഡയ്ക്കും എതിരെ മെസ്സി കളിച്ചിരുന്നു. ഇന്ന് ബാഴ്സലോണയുടെ ആദ്യ ഗോൾ അസിസ്റ്റ് ചെയ്താണ് മെസ്സി മടങ്ങിയത്. നിരന്തരം മെസ്സിക്ക് വരുന്ന പരിക്കുകൾ ഫുട്ബോൾ പ്രേമികളെ തന്നെ ആശങ്കയിലാക്കുന്നുണ്ട്‌.

Advertisement