മെൻഡിക്ക് വീണ്ടും പരിക്ക്, മാഡ്രിഡ് ഡർബി നഷ്ടമാകും

- Advertisement -

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് ഫെർലാന്റ് മെൻഡിക്ക് വീണ്ടും പരിക്ക്. പേശിക്ക് പരിക്കേറ്റ താരത്തിന് റയൽ മാഡ്രിഡിന്റെ നിർണായക മത്സരങ്ങൾ നഷ്ടമായേക്കും. ലിയോണിൽ നിന്ന് എത്തിയ ശേഷം തുടർച്ചയായ പരിക്കുകളുമായി ബുദ്ധിമുട്ടുന്ന താരമാണ് മെൻഡി. ബുധനാഴ്ച ഒസാസുനക് എതിരായ മത്സരത്തിന് പുറമെ ശനിയാഴ്ച നടക്കുന്ന മാഡ്രിഡ് ഡർബിയിലും താരത്തിന്റെ സേവനം സിദാന് ലഭിച്ചേക്കില്ല.

പരിക്ക് മാറി താരം തിരികെ എത്താൻ എത്ര സമയം എടുക്കും എന്നത് റയൽ മാഡ്രിഡ് സ്ഥിതീകരിച്ചിട്ടില്ല എങ്കിലും ചുരുങ്ങിയത് രണ്ടാഴ്ച്ച എടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ. റയലിന്റെ മറ്റൊരു ലെഫ്റ്റ് ബാക് ആയ മാർസെലോയും പരിക്കേറ്റ് പുറത്താണ്. ഇതോടെ നാച്ചോ ലെഫ്റ്റ് ബാക്കിൽ കളിക്കാൻ നിർബന്ധിതൻ ആയേക്കും.

Advertisement