ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കും

ലാലിഗയിലെ ബാഴ്സലോണയുടെ ആദ്യ മത്സരം നഷ്ടമായിരുന്ന മെസ്സി രണ്ടാം മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകും. മെസ്സി പരിക്ക് മാറി തിരികെ എത്തി ട്രെയിനിങ് അരംഭിച്ചു. പ്രീസീസൺ മത്സരങ്ങളും പരിക്ക് കാരണം മെസ്സിക്ക് നഷ്ടമായിരുന്നു. ആദ്യ മത്സരത്തിൽ പരിക്ക് കാരണം മെസ്സി ഇറങ്ങാത്തത് ബാഴ്സലോണക്ക് വലിയ തിരിച്ചടി ആയി മാറിയിരുന്നു.

ലീഗിലെ ആദ്യ മത്സരം പരാജയപ്പെട്ട ബാഴ്സ പെട്ടെന്ന് തന്നെ വിജയവഴിയിൽ എത്താൻ ആണ് ശ്രമിക്കുക. റയൽ ബെറ്റിസിനെതിരെ ആണ് ബാഴ്സലോണയുടെ അടുത്ത മത്സരം. സുവാരസും പരിക്കേറ്റ് പുറത്താണ് എന്നതു കൊണ്ട് മെസ്സിയുടെ തിരിച്ചുവരവ് ബാഴ്സക്ക് അത്യാവശ്യമാണ്. മെസ്സിക്ക് ഒപ്പം ബ്രസീലിയൻ യുവതാരം ആർതുറും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്.

Previous articleഡെൽഹി ഡൈനാമോസിന്റെ ചാങ്തെ നോർവീജിയൻ ക്ലബിൽ!!
Next articleമൂന്നാം ആഷസ് ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, ആൻഡേഴ്സൺ ഇല്ല