മെസ്സി പി.എസ്.ജിയിലേക്കെന്ന വാർത്തകൾ തള്ളി മെസ്സിയുടെ പിതാവ്

Staff Reporter

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി പി.എസ്.ജിയിലേക്ക് പോവുമെന്ന വാർത്തകൾ തള്ളി മെസ്സിയുടെ പിതാവ് ജോർഗെ. മെസ്സിയുടെ ഏജന്റും താരത്തിന്റെ പിതാവ് തന്നെയാണ്. മെസ്സി പി.എസ്.ജിയിലേക്കെന്ന വാർത്തകളിൽ യാതൊരു സത്യവും ഇല്ലെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. താൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ താൻ അർജന്റീനയിൽ ആണെന്നും ഇതുവരെ പി.എസ്.ജിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും മെസ്സിയുടെ പിതാവ് പറഞ്ഞു. ഈ വർഷത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സി ഇതുവരെ ബാഴ്‌സലോണയുമായി പുതിയ കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ല.

അർജന്റീന സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, സെരി എ ടീമായ ഇന്റർ മിലാൻ, ലീഗ് 1 ക്ലബായ പി.എസ്.ജി എന്നിവർ രംഗത്തുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ബാഴ്‌സലോണ വിടാൻ ശ്രമം നടത്തിയെങ്കിലും ബാഴ്‌സലോണ താരത്തിനെ വിട്ടു നൽകാൻ തയ്യാറായിരുന്നില്ല.