ബാഴ്സലോണ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. മെസ്സി ക്ലബ് വിടില്ല എന്നും ഉടൻ തന്നെ താരം ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെക്കും എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പ്രസിഡന്റ് ലപോർട ചുമതലയേറ്റതിനു ശേഷം നടത്തിയ ചർച്ചകളിൽ മെസ്സി തൃപ്തനാണ് എന്നാണ് വാർത്തകൾ. ലപോർട മെസ്സി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാൻ ഉള്ളതെല്ലാം ചെയ്യാൻ ഒരുക്കമാണ് എന്ന് മെസ്സിയെ അറിയിച്ചിട്ടുണ്ട്.
മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയുമായും ലപോർടെ ചർച്ച നടത്തി. ക്ലബ് വിടാൻ മെസ്സി കഴിഞ്ഞ സീസണിൽ തീരുമാനിച്ചിരുന്നു. എന്നാൽ ബാർതൊമയു ക്ലബ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ ബാഴ്സയും മെസ്സിയുമുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുകയാണ്. മെസ്സി ഓഫർ ചെയ്ത മൂന്ന് വർഷത്തെ കരാർ താരം അംഗീകരിക്കാൻ ആണ് സാധ്യത്. ഏപ്രിൽ ആദ്യ വാരം തന്നെ മെസ്സി കരാർ ഒപ്പുവെക്കും എന്നും വാർത്തകൾ ഉണ്ട്.
ബാഴ്സലോണയുമായി മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കും. മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ്.