“മെസ്സി ബാഴ്സലോണ വിടുന്നെങ്കിൽ ചൈനയിലേക്ക് പോകണം” – റിവാൾഡോ

- Advertisement -

ലയണൽ മെസ്സി എന്നെങ്കിലും ബാഴ്സലോണ വിടാൻ തീരുമാനിക്കുകയാണെങ്കിൽ യൂറോപ്യൻ ഫുട്ബോൾ തന്നെ വിടണം എന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ. മെസ്സിക്ക് ബാഴ്സലോണക്ക് എതിരെ കളിക്കാൻ ആകുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ് റിവാൾഡോ പറയുന്നത്. അഥവാ മെസ്സി ബാഴ്സലോണ വിടുക ആണെങ്കിൽ ചൈനയിലേക്ക് പോകണം എന്നാണ് റിവാൾഡോ പറയുന്നത്.

അമേരിക്കയും പരിഗണിക്കാം എന്ന് അദ്ദേഹം പറയുന്നു. എന്നാൽ മെസ്സി ഒരു കാലത്തും ബാഴ്സലോണ വിടുമെന്ന് താൻ കരുതുന്നില്ല എന്നും റിവാൾഡോ തന്നെ പറയുന്നു. ഈ വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിൽ ബാഴ്സലോണ വിടാൻ മെസ്സിക്ക് അവകാശമുണ്ട്. അങ്ങനെയാണ് മെസ്സിയുടെ ഇപ്പോഴത്തെ ബാഴ്സലോണയിലെ കരാർ.

Advertisement