മെസ്സി രാജകീയമായി തുടങ്ങി, ബാഴ്സക്ക് 3 പോയന്റോടെ തുടക്കം

- Advertisement -

ലാലിഗയിൽ ബാഴ്സലോണക്കും മെസ്സിക്കും രാജകീയ തുടക്കം. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ അലാവസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഇരട്ട ഗോളുമായാണ് മെസ്സി ഇന്ന് തിളങ്ങിയത്. കളിയിലെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

വിഡാൽ, ആർതർ, കൗട്ടീനോ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സ ഇൻ തുടങ്ങിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പാഴാക്കിയ ബാഴ്സക്ക് പതിവുപോലെ മെസ്സി ആണ് രക്ഷകനായത്‌. 64ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് അലാവസ് പ്രതിരോധം ഒരുക്കിയ മതിലിന് കീഴിയിലൂടെ വലയിൽ എത്തിച്ചാണ് മെസ്സി ഗോൾപട്ടിക തുറന്നത്.

83ആം മിനുട്ടിൽ ബാഴ്സയുടെ രണ്ട് സബ്സ്റ്റിട്യൂഷനുകളും ഒരുമിച്ചാണ് രണ്ടാം ഗോൾ പിറന്നത്. ബ്രസീലിയൻ യുവതാരമായ ആർതറിന്റെ പാസിൽ നിന്ന് കൗട്ടീനോ ആണ് ലക്ഷ്യം കണ്ടത്. കളിയുടെ അവസാന നിമിഷത്തിൽ മെസ്സി വീണ്ടും വലകുലുക്കി കൊണ്ട് വിജയം പൂർത്തിയാക്കി.

Advertisement