“മറഡോണയെക്കാൾ മികച്ച താരം ലയണൽ മെസ്സി”

Photo: FoxAsia
- Advertisement -

ഫുട്ബോൾ ഇതിഹാസം മറഡോണയെക്കാൾ മികച്ച താരം ലയണൽ മെസ്സി ആണെന്ന് പറഞ്ഞ് മുൻ ഇറ്റാലിയൻ താരം അന്റോണിയോ കസ്സാനോ. അർജന്റീനയിൽ ചില മറഡോണ ആരാധകർ ഞാൻ പറയുന്നതിനൊട് യോജിക്കില്ല, പക്ഷേ എല്ലാവർക്കും അറിയാം മറഡോണയെക്കാൾ മികച്ച താരമാണ് മെസ്സി. തുടർച്ചയായി 15 വർഷമാണ് മികച്ച പ്രകടനം മെസ്സി പുറത്തെടുക്കുന്നത്. മറഡോണക്ക് നാലോ അഞ്ചോ വർഷം മാത്രമാണ് ലോകോത്തര പ്രകടനം പുറത്തെടുക്കാനായത് , എന്നാൽ ഇത്രയും വർഷങ്ങളായി ബാഴ്സക്കും അർജന്റീനക്ക് വേണ്ടിയും മെസ്സി ഒരേ കൺസിസ്റ്റനൈയിലാണ് കളിക്കുന്നത്.

മെസ്സിയോടൊപ്പം ഇറങ്ങുന്ന ബാഴ്സലോണക്ക് 1-0 ന്റെ അഡ്വാന്റേജ് ലഭീക്കുന്നുണ്ടെന്നും മുൻ ഇറ്റാലിയൻ സ്ട്രൈക്കർ പറഞ്ഞു. 710 ഗോളുകളും 300 ഓളം ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് മെസ്സി എന്നത് കൊണ്ട് തന്നെ മറഡോണ ആരാധകർക്ക് കാര്യം മനസിലായിക്കാണുമെന്നും കസ്സാനോ കൂട്ടിച്ചേർത്തു. ഇറ്റലിയിൽ ബാരി, റോമ, ഇന്റർ, പാർമ, മിലാൻ എന്നീ ടീമുകൾക്ക് പുറമേ റയൽ മാഡ്രി്ഡിന് വേണ്ടിയും കസ്സാനോ കളിച്ചിട്ടുണ്ട്.

Advertisement