“മെസ്സിക്ക് ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാമായിരുന്നു” – ലപോർട

20211008 190124

ബാഴ്സലോണ വിട്ട സൂപ്പർ സ്റ്റാർ മെസ്സി ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി വേതനം വാങ്ങാതെ കളിക്കും എന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട. മെസ്സിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു മെസ്സിക്ക് ബാഴ്സലോണ വിടേണ്ടി വന്നത്. തനിക്ക് മെസ്സിയോട് ഫ്രീ ആയി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. മെസ്സി അങ്ങനെ കളിച്ചോട്ടെ എന്ന് ഇങ്ങോട്ട് ചോദിക്കും എന്ന ചെറിയ പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു എന്ന് ലപോർട പറഞ്ഞു.

എന്നാൽ പി എസ് ജിയുടെ സമ്മർദ്ദം വളരെ വലുതായിരുന്നു എന്നും തനിക്ക് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു. മെസ്സി ഫ്രീ ആയി കളിക്കാൻ തയ്യാറായിരുന്നു എങ്കിൽ ലാലിഗ അതിനു സമ്മതിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.

Previous articleപ്രീസീസണിൽ മികച്ച വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്
Next articleഡല്‍ഹിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്‍ലി, മാറ്റങ്ങളില്ലാതെ ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റൽസും