പ്രീസീസണിൽ മികച്ച വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

Img 20211008 181008

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മികച്ച വിജയം. ഇന്ന് എറണാകുളം പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പത്താം മിനുട്ടിൽ ഭൂട്ടാൻ താരം ചെഞ്ചോ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചത്. ചെഞ്ചോയുടെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോളാണിത്.

രണ്ടാം പകുതിയുടെ അവസാനം മറ്റൊരു വിദേശ താരം ആല്വാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ ഇലവനിൽ കേരള ബ്ലാസ്റ്റേഴ്സിനായി ചെഞ്ചൊ, പെരേര ഡയസ്, സിപോവിച് എന്നീ വിദേശ താരങ്ങൾ ഇറങ്ങിയിരുന്നു. രണ്ടാം പകുതിയിൽ ലൂണ, ആൽവാരോ വാസ്കസ് എന്നി വിദേശ താരങ്ങളും കളത്തിൽ എത്തി. ഇനി ഒക്ടോബർ 12ന് കേരള ബ്ലാസ്റ്റേഴ്സ് എം എ കോളേജിനെ നേരിടും.

Previous articleസംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോടിന് സ്വന്തം
Next article“മെസ്സിക്ക് ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാമായിരുന്നു” – ലപോർട