ഒരു മാറ്റവുമില്ല!!! താണ്ഡവമാടി കൊണ്ട് തന്നെ മെസ്സിയും ബാഴ്സയും തിരിച്ചെത്തി

- Advertisement -

എത്ര കാലം ഫുട്ബോൾ ഫുട്ബോൾ നിർത്തിവെച്ചാലും മെസ്സിയുടെയും സംഘത്തിന്റെയും മാറ്റു കുറയില്ല എന്ന് ഇന്നലെ ബാഴ്സലോണ തെളിയിച്ചു തന്നു. ഫുട്ബോൾ കളത്തിൽ നീണ്ട കാലത്തിനു ശേഷം മടങ്ങി എത്തിയ ബാഴ്സലോണ ആദ്യ മത്സരത്തിൽ തന്നെ വൻ വിജയം നേടി. മയ്യോർക്കയെ നേരിട്ട. ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

രണ്ട് അസിസ്റ്റും ഒരു ഗോളും നേടിക്കൊണ്ട് മെസ്സി തന്നെ ബാഴ്സലോണയുടെ താരമായി മാറി. മത്സരം തുടങ്ങി 64ആം സെക്കൻഡിൽ തന്നെ ബാഴ്സലോണ ഇന്ന് ലീഡ് എടുത്തിരുന്നു. കളിയുടെ തുടക്കത്തിൽ അലാബ നൽകിയ ക്രോസ് വലയിൽ എത്തിച്ചു കൊണ്ട് വിദാൽ ആണ് ബാഴ്സലോണയുടെ ആക്രമണൻ തുടബ്ഗ്ങി വെച്ചത്. പിന്നീട് ബാഴ്സലോണ മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. 37ആം മിനുട്ടിൽ ബ്രെത്വൈറ്റ് ആണ് ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്. അത് ഒരുക്കിയത് മെസ്സി ആയിരുന്നു.

80ആം മിനുട്ടിൽ മെസ്സിയുടെ മറ്റൊരു അസിസ്റ്റിൽ അലാബ്യും വല കുലുക്കി‌. 90ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ ഗോൾ ഒരുക്കിയതാകട്ടെ നീണ്ടകാലത്തെ പരിക്ക് കഴിഞ്ഞ എത്തിഉഅ സുവാരസും. ഈ വിജയത്തോടെ ബാഴ്സലോണ തങ്ങളുടെ ലീഡ് അഞ്ചു പോയന്റാക്കി ഉയർത്തി. ഇപ്പോൾ 61 പോയന്റുമായാണ് ബാഴ്സലോണ ഒന്നാമത് നിൽക്കുന്നത്.

Advertisement