“മെസ്സി ബാഴ്സയിൽ തന്നെ തുടരും, പക്ഷെ ബാക്കി പല താരങ്ങളും പോകും” ബാർതൊമെയു

- Advertisement -

ലയണൽ മെസ്സി ബാഴ്സലോണ വിടുമെന്ന് ആരും കരുതണ്ട എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബാർതൊമെയു. ബയേണോട് ഏറ്റ പരാജയത്തോടെ മെസ്സി ക്ലബ് വിട്ടേക്കും എന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ മെസ്സിയുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ട് എന്നും മെസ്സി ബാഴ്സലോണയിൽ തന്നെ തുടരും എന്നും ബാർതൊമെയു പറഞ്ഞു. ബാഴ്സലോണയിൽ വിരമിക്കണം എന്നാണ് മെസ്സി ആഗ്രഹിക്കുന്നത്. അത് തന്നെ നടക്കും എന്നും അദ്ദേഹം പറഞ്ഞു.

പുതിയ പരിശീലകനായി ഡച്ച് പരിശീലകൻ കോമൻ എത്തും എന്നും അദ്ദേഹത്തിന്റെ പദ്ധതിയിലെ പ്രധാനി ആയിരിക്കും മെസ്സി എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു. എന്നാൽ മെസ്സി ക്ലബിൽ ഉണ്ടാകും എങ്കിലും ബാഴ്സലോണയിലെ പല താരങ്ങളും പുറത്ത് പോകേണ്ടു വരും എന്ന് ബാർതൊമെയു പറഞ്ഞു. പല സീനിയർ താരങ്ങളും ക്ലബ് വിടാം തയ്യാറാകണം. അവരുടെ ക്ലബിനായുള്ള സംഭാവന ഒക്കെ ക്ലബ് അംഗീകരിക്കുന്നു. എന്നാൽ ഇനി പുതിയ ബാഴ്സലോണയുടെ സമയമാണ് എന്നും മാറ്റങ്ങൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

Advertisement