കരിയറിൽ അമ്പത് ഹാട്രിക്ക്, ഗോളടിച്ച് മടുക്കാത്ത മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സെവിയ്യക്ക് എതിരെ നേടിയ ഹാട്രിക്ക് ഗോളോടെ ലയണൽ മെസ്സി ഒരു വലിയ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. മെസ്സിയുടെ കരിയറിലെ 50ആം ഹാട്രിക്കായിരുന്നു ഇന്നത്തേത്. ബാഴ്സലോണക്കായുള്ള 44ആം ഹാട്രിക്ക് ആണിത്. അർജന്റീനയ്ക്കായി ആറു ഹാട്രിക്കുകളും മെസ്സി നേടിയിട്ടുണ്ട്. 51 ഹാട്രിക്ക് ഉള്ള റൊണാൾഡോയ്ക്ക് അടുത്ത് ഹാട്രിക്ക് കൊണ്ട് എത്താനും മെസ്സി ഇതോടെ ആയി.

സെവിയ്യക്കെതിരെ മെസ്സിയുടെ മൂന്നാം ഹാട്രിക്കായിരുന്നു ഇത്. സെവിയ്യ, ഒസാസുന, അത്ലറ്റിക്കോ, എസ്പാനിയോൾ, ഡിപോർടീവോ എന്നീ ടീമുകൾക്ക് എതിരെ മെസ്സി മൂന്ന് ഹാട്രിക്കുകൾ വീതം നേടിയിട്ടുണ്ട്. മെസ്സി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയത് വലൻസിയക്ക് എതിരെയാണ്. നാലു ഹാട്രിക്കുകളാണ് വലൻസിയക്ക് എതിരെ നേടിയത്.

മെസ്സി നേടിയ ഹാട്രിക്കുകളിൽ 32 എണ്ണം ലാലിഗയിൽ ആണ് പിറന്നത്. ഇന്നത്തെ ഗോളുകളോടെ മെസ്സി 650 കരിയർ ഗോളുകളിലും എത്തി.