സെവിയക്കെതിരെ വിശ്വരൂപം പുറത്തെടുക്കുന്ന ലയണൽ മെസ്സി, കണക്കുകൾ നോക്കാം!!

- Advertisement -

ഇന്ന് നടന്ന ബാഴ്സലോണ – സെവിയ പോരാട്ടത്തിൽ നാല് ഗോളുകൾ ആണ് ബാഴ്സലോണ സെവിയയുടെ വലയിൽ നിക്ഷേപിച്ചത്. നാലിലും ലയണൽ മെസ്സിയുടെ നേരിട്ടുള്ള പങ്കുണ്ടായിരുന്നു, മൂന്നു ഗോളുകളും ഒരു അസിസ്റ്റും ആണ് മെസ്സി ഇന്ന് സ്വന്തമാക്കിയത്. ഇതാദ്യമല്ല മെസ്സി സെവിയക്കെതിരെ തന്റെ വിശ്വ രൂപം പുറത്തെടുക്കുന്നത്. കുറച്ചു കണക്കുകൾ നോക്കാം.

35 മത്സരങ്ങൾ ആണ് മെസ്സി ഇതുവരെ എല്ലാ കോമ്പറ്റിഷനുകളിലുമായി സെവിയക്കതിരെ കളിച്ചിട്ടുള്ളത്. എന്നാൽ 36 ഗോളുകൾ ഇതുവരെ നേടി കഴിഞ്ഞു മെസ്സി. അതിൽ മൂന്നു ഹാട്രിക്കുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ 21 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് മെസ്സി ഒരു ഗോളോ അസിസ്റ്റോ നേടാതിരുന്നിട്ടുള്ളത്. 21 മത്സരങ്ങളിൽ നിന്നായി മെസ്സി അടിച്ചു കൂട്ടിയത് 23 ഗോളുകൾ ആണ്, 15 അസിസ്റ്റുകളും മെസ്സി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Advertisement