ഇന്നലെ ഗെറ്റാഫെക്ക് എതിരെ ഗോൾ നേടിയതോടെ മെസ്സി ഒരു ചരിത്ര നേട്ടത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. 400 ലീഗ് ഗോളുകൾ എന്ന അപൂർവ്വ നേട്ടമാണ് മെസ്സിക്ക് മുന്നിൽ. ഇന്നലത്തെ ഗോൾ മെസ്സിയെ 399 ഗോളുകൾ എത്തിച്ചിരിക്കുകയാണ്. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഒന്നിലും ആറും നാഞ്ഞൂറു ഗോളുകൾ നേടിയിട്ടില്ല.
ബുണ്ടസ് ലീഗയിൽ ജെറാഡ് മുള്ളറുടെ 365 ഗോളുകൾ, പ്രീമിയർ ലീഗിൽ അലൻ ഷിയററുടെ 260 ഗോളുകൾ, ഫ്രാൻസിൽ ഡെല്ലോ ഒന്നിസ് നേടിയ 299 ഗോളുകൾ, ഇറ്റലിയിൽ സില്വിയോ പിയോള നേടിയ 274 ഗോളുകൾ എന്നിവയാണ് ടോപ്പ് സ്കോററുടെ ഗോൾ കണക്ക്. ഇനി ലാലിഗയിൽ ഒരു ഗോൾ കൂടെ നേടിയാൽ ഒരു ലീഗിലും ആർക്കും സാധിക്കാത്ത റെക്കോർഡിലേക്ക് മെസ്സിക്ക് എത്താൻ കഴിയും.
ലാലിഗയിൽ മെസ്സിക്ക് പിറകിലായി ഉണ്ടായിരുന്ന 311 ഗോളുകൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. റൊണാൾഡോ പോയതോടെ മെസ്സിക്ക് ലാലിഗയിൽ പോരാടാൻ പോലും ആളില്ലാതെ ആയി.