ബാഴ്സലോണയുടെ ഈ കിരീടവും ലയണൽ മെസ്സിയുടെ മികവിലായിരുന്നു. ഇന്ന് ലെവന്റെയെ തോൽപ്പിച്ച് കിരീടം നേടിയതോടെ ലയണൽ മെസ്സി തന്റെ ലാലിഗ കിരീടങ്ങളുടെ എണ്ണം 10 ആക്കി ഉയർത്തി. സ്പാനിഷ് താരമല്ലാത്ത ഒരു താരത്തിന്റെ റെക്കോർഡ് സംഖ്യ ആണിത്. 2004-05 സീസണിലായിരുന്നു മെസ്സിയുടെ ആദ്യ ലാലിഗ കിരീടം. അന്ന് മുതൽ ഇങ്ങോട്ട് 15 സീസണുകളിൽ 5 സീസണിൽ മാത്രമാണ് ലാലിഗ കിരീടം മെസ്സിക്ക് സ്വന്തമാക്കാൻ കഴിയാതിരുന്നത്.
ഈ സീസണിലും മെസ്സി ഇതുവരെ 34 ഗോളുകളാണ് ലീഗിൽ ബാഴ്സലോണക്കായി നേടിയത്. ഒപ്പം 13 അസിസ്റ്റും മെസ്സി ലീഗിൽ സ്വന്തമാക്കി. 2004–05, 2005–06, 2008–09, 2009–10, 2010–11, 2012–13, 2014–15, 2015–16, 2017–18 എന്നീ സീസണുകളിലാണ് മെസ്സി ഇതിനു മുമ്പ് ലാലിഗ നേടിയത്. 12 ലാലിഗ കിരീടങ്ങളുള്ള മുൻ റയൽ മാഡ്രിഡ് താരം ഫ്രാൻസിസ്കോ ജെന്റൊയുടെ റെക്കോർഡ് കൂടെ മറികടന്നാൽ ലാലിഗയിലെ റെക്കോർഡുകൾ മുഴുവൻ മെസ്സിയുടെ പേരിലാകും.